Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Half Lakhs Hacked

Kollam

ചെ​റു​ക​ര ട്രൈ​ബ​ല്‍ സ്കൂ​ളി​ല്‍ ക​വ​ര്‍​ച്ച: ഒ​ന്ന​ര​ല​ക്ഷത്തിന്‍റെ ഡി​ജി​റ്റ​ല്‍ സി​സ്റ്റം ക​വ​ര്‍​ന്നു

അ​ഞ്ച​ല്‍ : കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചെ​റു​ക​ര ആ​ര്‍​ജി​എം എ​ല്‍​പി സ്കൂ​ളി​ല്‍ (ട്രൈ​ബ​ല്‍ എ​ല്‍​പി സ്കൂ​ള്‍) വ​ന്‍ ക​വ​ര്‍​ച്ച. സ്കൂ​ളി​ലെ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ആം​ബ്ലി​ഫ​യ​ര്‍, മി​ക്സ​ര്‍ യൂ​ണി​റ്റ്, സ്പീ​ക്ക​റു​ക​ള്‍ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​വ​രെ സ്കൂ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ക്ലാ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്രി​ല്ലും പൂ​ട്ടും ത​ക​ര്‍​ത്താ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു സ്ഥ​ല​ത്തെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം മോ​ഷ്ടാ​ക്ക​ളെ വേ​ഗ​ത്തി​ല്‍ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണം എ​ന്നു പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. മു​മ്പും സ​മാ​ന​മാ​യി ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല​ന്നും അ​ടി​യ​ന്തി​ര​മാ​യ ഇ​ട​പെ​ടീ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം എ​ന്നും മാ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ പ​ല​ത​വ​ണ ക​വ​ര്‍​ച്ച ന​ട​ന്ന സ്കൂ​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ക​യോ ചെ​യ്യാ​ത്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക്ലാ​സ് മു​റി​യു​ടെ മു​ന്‍​ഭാ​ഗ​ത്ത് ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത് ക​ട്ടി​കു​റ​ഞ്ഞ ഒ​രു ഗ്രി​ല്‍ മാ​ത്ര​മാ​ണ്.

ശ​ക്തി​യാ​യി ഒ​ന്നു പി​ടി​ച്ചാ​ല്‍ ഒ​പ്പം പോ​രു​ന്ന ഗ്രി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ക്കു​ക​യും ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ള്ള​ത്. സി​സി​ടി​വി ഉ​ള്‍​പ്പ​ടെ സ്ഥാ​പി​ച്ചു സ്കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ​യും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണം എ​ന്നു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ജി. ​അ​രു​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​യി​ല്‍​പാം ഇ​ന്ത്യ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ടു​ത്തി​ടെ വാ​ങ്ങി​യ ന​ല്‍​കി​യ സാ​ധ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

Latest News

Up